ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനിലെ മാർക്സ് മെമ്മോറിയൽ ലൈബ്രറിയും മാക്സിന്റെ ശവകുടീരവും സന്ദർശിച്ചു.
കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആചാര്യനുമായ കാൾ മാർക്സിന്റെ ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരത്തിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി, ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജ്, മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.