മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ അബുദാബി മേഖലയെ ചാപ്റ്ററാക്കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂരജ് പ്രഭാകരൻ (ചെയർമാൻ), വി.പി കൃഷ്ണകുമാർ (പ്രസിഡന്റ്), റഫീഖ് കയനയിൽ (വൈസ് പ്രസിഡന്റ്), സഫറുള്ള പാലപ്പെട്ടി (സെക്രട്ടറി), പ്രേംഷാജ് (ജോ. സെക്രട്ടറി), ബിജിത് കുമാർ (കൺവീനർ).  കൂടാതെ 23 അംഗ ഉപദേശക സമിതിയെയും 13 അംഗ വിദഗ്ധ സമിതിയെയും തിരഞ്ഞെടുത്തു.

അബുദാബി ചാപ്റ്ററിനു കീഴിൽ 72 കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ സൗജന്യമായി മലയാള ഭാഷ പഠിച്ചു വരുന്നു. ചാപ്റ്ററിനു കീഴിൽ കെ.എസ്.സി 01, കെ.എസ്.സി 02, അബുദാബി മലയാളി സമാജം, ഷാബിയ, ബദാസായിദ്, അൽ ദഫ്‌റ എന്നീ 6 മേഖലകളായി തിരിച്ചു.  കോ ഓർഡിനേറ്റർമാരായി യഥാക്രമം പ്രജിന അരുൺ, ധനേഷ്കുമാർ, എ.പി അനിൽ കുമാർ, സുമ വിപിൻ, സെറീന അനുരാജ്, ജെറ്റി ജോസ് എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *