ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള നിർവ്വഹിച്ചു
കാസർഗോഡ്: കേരള പ്രവാസി സംഘം ജില്ലാ തല മെമ്പർഷിപ് ഉദ്‌ഘാടനം ജില്ലാ തലത്തിൽ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ദീർഘ കാലം പ്രവാസിയായ മാങ്ങാട് രാമകൃഷ്ണന് നൽകി നിർവഹിച്ചു. അശോകുമാർ ടി പി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഒ നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് വി വി കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം പ്രമീള, ഏരിയ സെക്രട്ടറി വാസു, മൊട്ടംചിറ ഏരിയ ട്രഷറർ സുലൈമാൻ ബാദുഷ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ഒ നാരായണൻ ഉദുമയിലും, ജില്ലാ സെക്രട്ടറി പി ചന്ദ്രൻ കരിന്തളതും, സംസ്ഥാന കമ്മിറ്റി അംഗം ജലീൽ കാപ്പിൽ കാസറഗോഡും, രാജേന്ദ്രൻ രാവണെശ്വരത്തും, ഗിരീഷ് താച്ചങ്ങാടും, ഷാജി ഇടമുണ്ട പുല്ലൂരിലും, വി വി കൃഷ്ണൻ പാലക്കുന്നും, പി പി മുഹമ്മദ്‌റാഫി നീലേശ്വരത്തും, ട്രെഷർ പി പി സുധാകരൻ ചെറുവത്തൂരിലും, വിജയൻ ചീമേനിയിലും, കണ്ടത്തിൽ രാമചന്ദ്രൻ നീലേശ്വരത്തും, ബഷീർ കൊട്ടുടൽ പുത്തിഗെയിലും, ശശിധരൻ പരപ്പയിലും പുത്തിഗെയിലും, എം വി സുകുമാരൻ തൃക്കരിപ്പൂരിലും നിർവഹിച്ചു.