തിരുവനന്തപുരം: കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 19 ന് തുടങ്ങി ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനത്തിലൂടെ ജില്ലയിലാകെ ഒന്നെകാൽ ലക്ഷം പ്രവാസികളെ സംഘടനയിൽ അംഗമാക്കും. ജില്ലയിലെ വിവിധ ഘടകങ്ങളിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പ്രതാപ്കുമാർ, ജില്ലാ കമ്മിറ്റി അംഗം എൻ ടി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലയിൽ ഒന്നേകാൽ ലക്ഷം പ്രവാസികളെ അംഗമാക്കും
