വളാഞ്ചേരി ഏരിയയിൽ കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

മലപ്പുറം: കേരള പ്രവാസി സംഘം 2022 ലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് വളാഞ്ചേരി ഏരിയയിൽ തുടക്കമായി, ഏരിയാതല മെമ്പർഷിപ്പ് ദിനാചരണം എടയൂർ പൂക്കാട്ടിരി പടപ്പേൽപ്പടിയിൽ  സിനിമാ സംവിധായകനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.എം ആർ സത്യനാരായണന് മെമ്പർഷിപ്പ് നൽകികൊണ്ട് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോട്ട് നിർവഹിച്ചു.
ചടങ്ങിൽ ഏരിയ പ്രസിഡണ്ട്
ടി പി അബ്ദുൾ ഗഫൂർ, ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട്, വേണു എടയൂർ, വിജയൻ മേലേപ്പാട്ട്, കുഞ്ഞിവാപ്പു മണ്ണേത്ത്, സി പി അൻവർ, മുസ്തഫ അത്തിപ്പറ്റ, പി പി സലിം എന്നിവർ സംസാരിച്ചു.

ഏരിയയിലെ 9 കമ്മിറ്റികളിൽ നിന്നായി ഒക്ടോബർ 19 മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിലായി പതിനായിരം പ്രവാസികളെ അംഗങ്ങളാക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *