കേരള പ്രവാസി സംഘം രാജ്ഭവൻ മാർച്ച് നടത്തി

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുവാനും, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തങ്ങളെ അസ്ഥിരപ്പെടുത്തുവാനും ശ്രമിക്കുന്ന കേരള ഗവർണ്ണറുടെ നടപടികളിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച് പ്രതിഷേധ പ്രകടനം രാജ്ഭവനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു നടന്ന യോഗത്തെ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മാതൃകയാക്കുവാൻ ലോകരാജ്യങ്ങടക്കം ശ്രമിക്കുമ്പോൾ അതിനെയെല്ലാം പിന്നോട്ടടിപ്പിക്കുന്ന നടപടിയാണ് ഗവർണറുടെ ഭാഗത്തു നിന്നും ഉണ്ടാക്കുന്നത്. പലപ്പോഴും RSS വക്താവിനെ പോലെയാണ് ഗവർണ്ണർ പ്രതികരിക്കുന്നത്. ഗവർണ്ണർ രാഷ്ട്രീയ ചായ്‌വുകാട്ടി ഭരണഘടനയെ പോലും അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ പ്രതാപ് കുമാർ, ബി എൽ അനിൽകുമാർ, ഹസീന റഫീക്ക്, നാസർ പാപ്പനംകോട് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *