പ്രവാസി മുന്നേറ്റ ജാഥ കേന്ദ്ര സർക്കാർ പ്രവാസി നിലപാട് തിരുത്താൻ

പി കെ അബ്ദുള്ള (സംസ്ഥാന സെക്രട്ടറി കേരള പ്രവാസി സംഘം)

കേരള പ്രവാസി സംഘം സംസ്ഥാന പ്രവാസി മുന്നേറ്റ യാത്ര നടത്തുന്നു നവംബർ 6 ന് വൈകിട്ട് 4 മണിക്ക് മന്ത്രി വി അബ്ദുൽറഹിമാൻ കാസറഗോഡ് വെച്ച് ഉദ്‌ഘാടനം ചെയ്യും. കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൽകാദർ (മുൻ എം എൽ എ) നയിക്കുന്ന പ്രവാസി മുന്നേറ്റ യാത്ര 14 ജില്ലകളിലൂടെ പ്രവാസികളോട് സംവേദിച്ചു കടന്നു പോകും. 14 ന് തിരുവനന്തപുരം സമാപിക്കും 16 ന് രാജ്ഭവനിലേക്ക് പതിനായിരം പ്രവാസികൾ മാർച്ച്‌ ചെയ്യും. സംസ്ഥാനതും രാജ്യത്തും പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രാബലമായ സംഘടന കേരള പ്രവാസി സംഘം മാത്രമാണ്. ലോകലത്തിലെ തന്നെ ഏറെ മെമ്പർഷിപ്പ് ഉള്ള പ്രസ്ഥാനം.


നാളിതുവരെയുള്ള അതിന്റ അതിന്റ ചലനം രണ്ടു ദശാബ്ദക്കാലം നടത്തിയ ശക്തമായ ഇടപെടൽ ഒന്ന് മാത്രമാണ് കേരളക്കരയിൽ പ്രവാസി സഹായകമായ സമീപനം നടപ്പാക്കാൻ ഇടതു സർക്കാരിന് സാധിച്ചത്. നായനാർ സർക്കാർ ഒരു നോർക്ക വകുപ്പ് സ്ഥാപിച്ചു. തുടർന്ന് വി എസ് സർക്കാർ അതിന് അലകും പിടിയും നൽകി ജനകീയവത്കരിച്ചു. 2009ൽ വി എസ് സർക്കാർ പ്രവാസി ക്ഷേമ ബോർഡ്‌ സ്ഥാപിച്ചു. മിനിമം 500 രൂപ പെൻഷൻ മാത്രമായിരുന്നു. തീരെ അപര്യാപ്തമായിരുന്നു എങ്കിലും ഒന്നാം പിണറായി സർക്കാർ 2000 രൂപ മിനിമം പെൻഷൻ ആയി ഉയർത്തി.
നോർക്ക സംവിധാനം 160 കോടി രൂപ നൽകി പ്രവാസി പുനരധിവാസ പാക്കേജ് നടപ്പാക്കി, സർവ്വതും നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ ഉതകുന്ന പദ്ധതി നടപ്പാക്കി.


NDPREM പദ്ധതി വഴി നൂറു കണക്കിന് പ്രവാസിക്ക് ആശ്വാസം നൽകിക്കൊണ്ടിരിക്കുന്നു. തിരികെ എത്തിയവരുടെ ചികിത്സാർത്ഥം ഒരു ലക്ഷം രൂപ വരെ സഹായം നൽകുന്ന സ്വാന്തന പദ്ധതി നടപ്പാക്കി. അവിടെ വെച്ച് മരണപ്പെടുന്ന പ്രവാസിയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കാരുണ്യ പദ്ധതി നടപ്പാക്കി. കേരളത്തിലും മാഗ്ലൂർ കോയമ്പത്തൂർ എയർപോർട്ടിൽ ആംബുലൻസ് സേവനം ബോഡി എത്തിക്കാനും രോഗികളെ കൊണ്ട് പോകാനും നടപടി സ്വീകരിച്ചു.


രണ്ടാം പിണറായി സർക്കാർ മിനിമം പെൻഷൻ 3000, 3500 ആയി ഉയർത്തി കോവിഡ് കാല സാഹചര്യങ്ങളിൽ പ്രവാസികളെ ചേർത്തു നിർത്തി. 5000 രൂപ വീതം 2 ലക്ഷം പ്രവാസിക്ക് നൽകി കോവിഡ് മൂലം തിരികെ പോകാനാവാത്ത പ്രവാസികൾക്ക് ഉജ്ജ്വലമായ പരിപാടി നടപ്പാക്കി. 360 കോടി രൂപ ബഡ്‌ജറ്റിൽ ഓരോ വർഷം പ്രവാസി ക്ഷേമത്തിന് നൽകി. ഇങ്ങിനെ ഒട്ടേറെ വെല്ലുവിളികൾ ഏറ്റെടുത്തു സർക്കാർ പ്രവാസി അനുരോധന സമീപനം സ്വീകരിച്ചു ആശ്വാസമേകി.


അപ്പോഴും കേന്ദ്ര സർക്കാർ എന്ത്‌ ചെയ്തു? ഈ ചോദ്യം പ്രവാസി കളുയർത്തുന്നത് കടുത്ത പ്രധിഷേധമാണ്. ഈ അവസ്ഥ യു പി എ കാലത്ത് സ്ഥാപിതമായ പ്രവാസി കാര്യ വകുപ്പ് രൂപീകരിച്ചു പ്രവർത്തനം നടത്തി പോകുകയായിരുന്നു.
ഒരു നേട്ടവും പ്രവാസികൾക്ക് നൽകിയില്ല എങ്കിലും ഒരു ചുമരായിരുന്നു ഈ വകുപ്പ്.
1970 കാലം തൊട്ട് രാജ്യത്തിന്റെ ഖജനാവിൽ 1200 കോടി ബില്യൺ ഡോളർ രാജ്യത്തിന്റെ സമ്പത്ഘടനയുടെ സവിശേഷമായ വളർച്ചക്ക് പ്രവാസി സമൂഹം സമർപ്പിച്ചു. അതും കേവലം അദ്ധാനമൂല ധനത്തിലൂടെ, അതിൽതന്നെ 30% മലയാളികളുടെ വിഹിതം തന്നെയാണ്. 5 കോടി പാസ്പോർട്ട്‌ 5 വർഷം കൂടുമ്പോൾ പുതുക്കുന്ന രാജ്യം, കൂടുതൽ കസ്റ്റംസ് നികുതി സമാഹരിക്കുന്ന രാജ്യം, 4 കോടി അന്യ രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ രാജ്യം, 193 രാജ്യങ്ങളിൽ നയതന്ത്ര ബന്ധം സ്ഥാപിച്ച രാജ്യം. എന്നിട്ടും എന്തേ പ്രവാസി സമൂഹത്തോട് ദയാ ദക്ഷിണ്യം കാണിക്കാത്ത രാജ്യമായി മാറി?


കേരള സർക്കാർ കാണിച്ച ലോക മാതൃക 60 വയസ് കഴിഞ്ഞ പോയ പ്രവാസിയുടെ നിലവിളി കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. അത് കൊണ്ടാണ്
കേരള പ്രവാസി സംഘം അതിന്റ പ്രക്ഷോഭം രാജ്യ സർക്കാരിനെ തിരുത്തിക്കാൻ വേണ്ടി മുന്നോട്ടു പോകുന്നത്. ഈ മുന്നേറ്റ യാത്രയിൽ 3 കാര്യമാണ് പ്രധാനമായും പ്രവാസി സംഘം ആവശ്യപ്പെടുന്നത്.
1. കേരള സർക്കാർ നടപ്പാക്കുന്ന പ്രവാസി ക്ഷേമ പദ്ധതിക്ക് കേന്ദ്ര സർക്കാർ സഹായം നൽകുക
2. സമഗ്രമായ കുടിയേറ്റ നിയമം നടപ്പാക്കുക
3. എൻ ഡി എ സർക്കാർ പിരിച്ചു വിട്ട പ്രവാസി കാര്യ വകുപ്പ് പുനസ്ഥാപിക്കുക

ലോകത്ത് എവിടെയും കയ്യും കണക്കു മില്ലാത്ത പ്രവാസികൾ. നമ്മുടെ രാജ്യക്കാരാണ് ജയിലിൽ കഴിയുന്നു. തടങ്കൽ പാളയത്തിൽ അടിമ സമാന ജീവിതം നയിക്കുന്നു. ഇവരെ രക്ഷിക്കാൻ ഒരു ലിഖിത നിയമം ഉണ്ടോ? ബ്രിട്ടീഷ് ഇന്ത്യ ഗവണ്മെന്റ് അടിമ തൊഴിലാളികളെ കൊണ്ട് പോകാൻ നിർമ്മിച്ച കുടിയേറ്റ നിയമം അല്ലാതെ ഒന്നുമില്ല. 1981ൽ വന്ന മാറ്റവും അതിന്റ തനിയാവർത്തനം മാത്രം! ഇത്കൊണ്ട് തന്നെ രാജ്യം സുപ്രധാന കുടിയേറ്റ നിയമം ഇരു സഭയിലും ചർച്ച ചെയ്തു നടപ്പാക്കുക.


കേന്ദ്ര സർക്കാർ നയങ്ങളെ തിരുത്തി പോകാൻ 16 ന് നടക്കുന്ന രാജ് ഭവൻ മാർച്ചും 2023 ഫെബ്രുവരി 15 ന് നടക്കുന്ന പാർലിമെന്റ് മാർച്ചും വിജയിപ്പിക്കാൻ ഈ പ്രവാസി മുന്നേറ്റ ജാഥക്ക് പ്രവാസികൾ സഹായിക്കുക. ഈ പോരാട്ടത്തിന് കരുത്തു പകരുക.
ഗ്രാമ നഗര വിത്യാസമില്ലാതെ 2022 നവംബർ 6 ന് 4മണിക്ക് നടക്കുന്ന പ്രവാസി ജാഥ ഉദ്ഘാടന മഹാസമ്മേളനത്തിലും കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെയുള്ള ജാഥ സ്വീകരണ പൊതുയോഗത്തിലും പങ്കെടുത്തു വിജയിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *