നോർക്ക ഇൻസ്റ്റിറ്റ്യൂട്ടില്‍ OET, IELTS പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: മേട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (NIFL) OET, IELTS കോഴ്സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. യു കെ യിലെ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായാണ് പുതിയ ബാച്ച്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റിലെ course registration എന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നഴ്സിങ്ങില്‍ ബിരുദമുവര്‍ക്കും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമായാണ് പുതിയ ബാച്ച്.

ബി പി എൽ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റുളളവര്‍ 25 ശതമാനം ഫീസ് മാത്രം അടച്ചാൽ മതിയാകും. +91 79073 23505 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ വിശദാംശങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91 8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *