പ്രവാസികള്‍ക്കായുളള നോര്‍ക്ക സാന്ത്വന പദ്ധതി: കൊയിലാണ്ടി താലൂക്ക് ആദാലത്ത് സംഘടിപ്പിച്ചു

കോഴിക്കോട്: നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആദാലത്ത് സംഘടിപ്പിച്ചു. നോര്‍ക്ക കോഴിക്കോട് മേഖലാ ഓഫീസില്‍ ചേര്‍ന്ന താലൂക്ക് ആദാലത്തില്‍ 80 ഓളം പേര്‍ പങ്കെടുത്തു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്കു വേണ്ടി സംസ്ഥാന സർക്കാർ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് “സാന്ത്വന”. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും.

പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അപേക്ഷ നല്‍കുന്നതിനും നോര്‍ക്ക റൂട്ട്‌സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *