ദോഹ: ഖത്തറിലെ പ്രമുഖ മലയാളി കൂട്ടായ്മയായ തൃശ്ശൂർ ജില്ലാ സൗഹൃദവേദിക്ക്പുതിയ ഭരണസമിതി.സാമൂഹ്യ, കലാ കായിക,സാംസ്‌കാരിക, ജീവകാരുണ്യമേഘലകളിലും അംഗങ്ങളുടെ ക്ഷേമ കാര്യങ്ങളിലും മാതൃകാപരമായി പ്രവർത്തിക്കുന്ന തൃശൂർ ജില്ലാസൗഹൃദവേദിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി അബ്ദുൽ ഗഫൂർ തെരഞ്ഞെടുക്കപ്പെട്ടു.വിഷ്ണു ജയറാം ദേവിനെ ജനറൽ സെക്രെട്ടറിയായും, റാഫി കണ്ണോത്തിനെ ട്രെഷററുമായി തെരെഞ്ഞെടുത്തു.ഏഷ്യൻ ടൌൺ ഹാളിൽ നടന്ന സംഘടനയുടെ പൊതുയോഗത്തിൽ ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിൽ 10 അംഗ സെൻട്രൽ കമ്മിറ്റിയും 13 സെക്ടർ കമ്മിറ്റി അംഗങ്ങളും ഭാരവാഹികൾക്കൊപ്പം സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 9 സബ് കമ്മിറ്റി അംഗങ്ങളും, വനിതാ കൂട്ടായ്മയും അടങ്ങുന്ന 500 ഓളം കൗൺസിൽ അംഗങ്ങളും സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കാളിത്തം വഹിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചപൊതുസമ്മേളനം രക്ഷാധികാരി ജെ കെ മേനോൻ ഉത്‌ഘാടനം ചെയ്തു. മുൻ ജനറൽ സെക്രെട്ടറി ശ്രീനിവാസൻ കഴിഞ്ഞ ഭരണസമിതി കാലയളവിലെ പ്രവർത്തന റിപ്പോർട്ടും, മുൻ ട്രെഷറർ പ്രമോദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ മുൻ സെക്രട്ടറി വിഷ്ണു സ്വാഗതവും മുൻ ഫിനാൻഷ്യൽ കൺട്രോളർ ഇസ്മായിൽ പി കെ നന്ദിയും പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ വരണാധികാരികളായിരുന്നസലിം വി കെ, പി മുഹ്‌സിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ട സെക്ടർ സെൻട്രൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിക്കുകയും പ്രസിഡന്റ് നോമിനേറ്റു ചെയ്ത10 സബ് കമ്മിറ്റി അംഗങ്ങളെയും, ഉപദേശക സമിതി അംഗങ്ങളേയും അബ്ദുൾ ഗഫൂറും പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ ഉപദേശക സമിതി ചെയർമാൻ വി എസ് നാരായണൻ സത്യ വാചക ചൊല്ലിക്കൊടുക്കുകയും, രക്ഷാധികാരി ജെ കെ മേനോൻ, സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, വി എസ് നാരായണൻ, ശ്രീനിവാസൻ, പ്രമോദ്, എ കെ നസീർ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. സെക്രെട്ടറി അബ്ദുൾ റസാഖ് സത്യ പ്രതിജ്ഞാ ചടങ്ങിന് നന്ദി പറഞ്ഞു.