ഗോ ഫസ്റ്റ് വിമാനം റദ്ദാക്കൽ; ഒന്നര മാസമായിട്ടും ടിക്കറ്റ് തുക തിരിച്ചുകിട്ടിയില്ല

മസ്കറ്റ്: സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കിയ ഗോ ​ഫ​സ്റ്റ് വി​മാ​ന​ക്ക​മ്പ​നി ടി​ക്ക​റ്റ് തു​ക ഒന്നര മാസമായിട്ടും തിരിച്ച്​ നൽകാത്തത്​ യാത്രക്കാർക്ക്​ പ്രയാസമാകുന്നു. മെയ്‌ ആദ്യ വാരം സാങ്കേതിക തകരാർ  കാരണം ഗോ ഫസ്റ്റിന്‍റെ നിരവധി​ സർവിസുകൾ റദ്ദ് ചെയ്തിരുന്നു. ആ സമയങ്ങളിൽ ബുക്ക്‌ ചെയ്തിരുന്ന  ടിക്കറ്റുകൾ അടുത്ത തിയതിയിലേക്ക്  മാറ്റി നൽകാൻ  വിമാന കമ്പനി  അനുവദിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ  ഒരു സർവിസ്  പോലും നടത്താൻ  ഗോഫസ്റ്റിന്  കഴിഞ്ഞില്ല. ചില ട്രാവൽ ഏജൻസികൾ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് തുകക്ക്​ അധികം വരുന്ന തുക മാത്രം വാങ്ങി  മറ്റു വിമാനങ്ങളിൽ യാത്രകാർക്ക്​ സീറ്റ് നൽകിയിരുന്നു.

അങ്ങനെ ചെയ്ത ട്രാവൽ ഏജൻസികളും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്​. വിമാന സർവിസ് നടത്താതിരുന്ന ടിക്കറ്റ് തുക  ഗോ ഫസ്റ്റ്​ നൽകുമെന്നുള്ള വിശ്വാസത്തിലാണ് ട്രാവൽ ഏജൻസികൾ ഇങ്ങ​നെ ചെയ്​തിരുന്നത്​.  ട്രാവൽ ഏജൻസികളിൽനിന്ന് വിളി വരുമ്പോഴാണ്  ടിക്കറ്റ്​ തുക ഗോ ​ഫ​സ്റ്റ് നൽകയിട്ടില്ലെന്ന കാര്യം അറിയുന്നത്.
അന്നു ടിക്കറ്റെടുത്തവർക്ക്  നിവിൽ വലിയ  ബാധ്യതയാണ് വന്നിരിക്കുന്നത്.  സർവീസ്സുകൾ ജൂൺ 19 നു പുനരാരംഭിക്കുമെന്ന് വിമാന  സൈറ്റിൽ പറയുന്നുണ്ടെങ്കിലും  അതിന്  സാധ്യത  ഇല്ലന്നാണ്  ട്രാവൽ മേഖലയിലുള്ളവർ  പറയുന്നത്.

റ​ദ്ദാ​ക്കി​യ സ​ർ​വി​സി​ന്റെ ടി​ക്ക​റ്റ് തു​ക പോ​യ​ന്റ് ഓ​ഫ് സെ​യി​ൽ​സ് വ​ഴി തി​രി​ച്ചു ന​ൽ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​യ വി​വ​രം. ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ, യു.​പി.​ഐ, ക്രെ​ഡി​റ്റ് കാ​ർ​ഡ് തു​ട​ങ്ങി ഏ​ത് പോ​യ​ന്റി​ലൂ​ടെ​യാ​ണോ ടി​ക്ക​റ്റ് തു​ക ഗോ ​ഫ​സ്റ്റി​ന് ന​ൽ​കി​യ​ത്, അ​തേ സെ​യി​ൽ​സ് പോ​യ​ന്റി​ലേ​ക്ക് തു​ക തി​രി​ച്ചു​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​തു​വ​രെ​യും തു​ക തി​രി​ച്ചു നി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. വി​റ്റ ടി​ക്ക​റ്റി​ന്റെ തു​ക ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് ഗോ ​ഫ​സ്റ്റ് അ​നു​വ​ദി​ച്ച പോ​ർ​ട്ട​ലി​ൽ​ത​ന്നെ തി​രി​ച്ചു നി​ക്ഷേ​പി​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം. യാത്ര പ്രശ്നം കാലങ്ങളായി അനുഭവിക്കുന്ന പ്രവാസികൾക്ക് ഗോ ഫസ്റ്റ്  സർവീസ്  അവസാനിപ്പിച്ചതും  വലിയ  ദുരിതമായി  മാറിയിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *