കുവൈത്ത് ഇന്ത്യൻ എംബസി ഒമ്പതാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ആചരിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈത്തിലെ യു.എൻ മിഷനുകളുടെ തലവൻമാർ എന്നിവർ പങ്കെടുത്തു.

യോഗ പരിശീലകരും നയതന്ത്ര സേനാംഗങ്ങളും, കുട്ടികളും മുതിർന്നവരും  പരിപാടിയിൽ പങ്കെടുത്തു. യോഗ സെഷനുകൾക്കുശേഷം, പങ്കെടുത്തവർക്ക് മില്ലറ്റ് ഇനങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യ വിഭവങ്ങളും ഒരുക്കിയിരുന്നു .ഇന്ത്യൻ മില്ലറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *