വിവിധ പ്രവാസി സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ദുബായ്: ഉത്സവ സീസണിലും ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധി നാളുകളിലും നാട്ടിലേക്കുള്ള വിമാനക്കൂലി അമിതമായി വർധിപ്പിക്കുന്ന സ്ഥിതി ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഓർമയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ നിവേദനം നൽകി. കണ്ണൂർ എയർപോർട്ടിനെ തകർക്കാൻ കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യവും നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗൾഫിൽ നിന്ന് അവധിക്കാലങ്ങളിലും ഉത്സവ കാലാത്തും ചാർട്ടർ ഫ്ലൈറ്റ്‌ ഏർപ്പെടുത്തണം, ഗൾഫിൽ ചിലവുകറഞ്ഞ കപ്പൽ മാർഗ്ഗ യാത്ര സൗകര്യം പരിഗണിക്കണം, മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനും സ്ട്രക്ചർ സൗകര്യം ഒരുക്കുന്നതിനുമുള്ള അസൗകര്യം നീക്കാൻ ഇടപെടണം, കണ്ണൂരിൽ നിന്ന് ഇന്ത്യയിലെ വിവിധ എയർപ്പോർട്ടുകളിലേക്ക്‌ അഭ്യന്തര സർവ്വീസ്‌ തുടങ്ങുന്നതിനായി ആവശ്യപ്പെടണം  തുടങ്ങി വിവിധ കാര്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗൾഫ് പ്രവാസികൾ ഉള്ള ഉത്തര മലബാറിന്റെ പ്രതീക്ഷ ആയിരുന്ന കണ്ണൂർ നിലവിൽ ഒരൊറ്റ  ദിവസം 1200 സീറ്റുകൾ വെട്ടിച്ചുരുക്കി ദ്രോഹിക്കുകയാണ് കേന്ദ്ര വ്യോമയാന വകുപ്പ് ചെയ്യുന്നത് . കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ തയ്യാറായ വിദേശ വിമാന കമ്പനികളെ അനുവദിക്കാതിരുന്നത് മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നത് പ്രവാസികളാണ്. 2 കുട്ടികൾ അടങ്ങുന്ന ഒരു കുടുംബത്തിന് നാട്ടിൽ വന്നു പോകുന്നതിനു 14000 Dhs ( ഏകദേശം 3 ലക്ഷം രൂപ ) ആണ് കൊടുക്കേണ്ടി വരുന്നത് . പ്രവർത്തനം തുടങ്ങി 10 മാസത്തിനുള്ളിൽ 10 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളിൽ ഒന്നായി മാറാൻ കഴിഞ്ഞ എയർപോർട്ട് ആണ് കണ്ണൂർ എയർപോർട്ട് . ഇവിടെനിന്നും സർവീസ് നടത്തിയിരുന്ന Air India , Go First വിമാനങ്ങൾ നിർത്തലാക്കിയത് ആണ് ഇപ്പോൾ പ്രവാസികളെ ഏറെ ദുരിതത്തിൽ ആക്കിയിരിക്കുന്നത് . കണ്ണൂർ , കാസർഗോഡ് പ്രദേശത്തുള്ള പ്രവാസികൾ ആണ് ഇതിന്റെ ദുരിതം സഹിക്കേണ്ടി വരുന്നത് . ചർച്ചയിൽ  മുഖ്യമന്ത്രി  സംസ്ഥാന സർക്കാറിനു ചെയ്യാൻ കഴിയുന്നാകാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു.

ലോക കേരളസഭാഗം ക്ഷേമനിധി ബോർഡ്‌ ഡയറക്ടറുമായ്‌ എൻ.കെ.കുഞ്ഞമ്മദ്‌, ലോകകേരളസഭാ ക്ഷണിതാവ്‌ രാജൻ മാഹി, ഓർമ ജനറൽ സെക്രട്ടറി അനീഷ്‌ മണ്ണാർക്കാട്‌, പ്രസിഡണ്ട്‌ റിയാസ്‌ കൂത്തുപറമ്പ്‌, യുവകലാസാഹിതി പ്രതിനിധി വിൽസൺ, മർക്കസ്‌ പ്രതിനിധി യഹിയ സഖാഫി, ബാബു വി ജെ, അഡ്വ.മുഹമ്മദ്‌ സാജിദ്‌ എന്നിവ വിവിധ സംഘടനകളുടെ കൂട്ടായ്മയുടെ പ്രതിനിധികളായി മുഖ്യമന്ത്രിയെ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *