എയർ ഇന്ത്യയുടെ തീരുമാനം പ്രവാസികളോടുള്ള വെല്ലുവിളി: കെ വി അബ്ദുൾ ഖാദർ

തിരുവനന്തപുരം: പതിറ്റാണ്ടുകളായി നൽകി വരുന്ന ഭക്ഷണം നിർത്തലാക്കിയ എയർ ഇന്ത്യയുടെ നടപടി പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ വി അബ്ദുൽ ഖാദർ പറഞ്ഞു. ഇതിനെതിരായ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരും. എത്രയോ പതിറ്റാണ്ടുകളായിട്ട് എയർ ഇന്ത്യ നൽകിക്കൊണ്ടിരുന്ന ഒരു സേവനം കൂടി അവർ പിൻവലിക്കുന്നു. എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചപ്പോൾ പലരും പറഞ്ഞത് അത് ജനങ്ങൾക്ക് വലിയ സഹായമാകും എന്നാണ്. എന്നാൽ ഇപ്പോൾ വലിയതോതിൽ യാത്രക്കൂലി വർധിപ്പിച്ചും, കേരളത്തിലേക്കുള്ള സർവ്വീസുകൾ വെട്ടിക്കുറച്ചും പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് എയർ ഇന്ത്യ കൈക്കൊള്ളുന്നത്. കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *