മീനങ്ങാടി: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി മീനങ്ങാടി ഏരിയക്ക് കീഴിലുള്ള മൂന്നാമത് സംഘമായ ചെണ്ടക്കുനി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ നാണു ഉദ്‌ഘാടനം നിർവ്വഹിച്ചു. മീനങ്ങാടി ഏരിയ പ്രസിഡന്റ് എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി പദ്ധതി വിശദീകരണം നടത്തി. ഏരിയ സെക്രട്ടറി കെ സേതുമാധവൻ സംസാരിച്ചു. സ്വാശ്രയ സംഘം ഭാരവാഹികളായി നസീർ പി (പ്രസിഡന്റ്), മുഹമ്മദ് യൂസഫ് സി (സെക്രട്ടറി), സലിം എൻ കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ചെണ്ടക്കുനി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു
