കോഴഞ്ചേരി: കേരള പ്രവാസി സംഘം കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗവും കിടങ്ങന്നൂർ വില്ലേജ് സെക്രട്ടിയുമായ സുരേഷ് മംഗലത്തിൽ തൻ്റെ മകൻ്റെ വിവാഹ ദിവസം ഭൂമി ഇല്ലാത്ത 4 കുടുംബത്തിന് സൗജന്യമായി ഭൂമി നല്കി മാതൃക കാണിച്ചത്.
വിവാഹ വേദിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ ചേർന്ന് വസ്തുവിൻ്റെ ആധാരം കൈമാറി.
സിപിഐ(എം) കിടങ്ങന്നൂർ ലോക്കൽ കമ്മറ്റി കണ്ടെത്തിയ രണ്ട് കുടുംബങ്ങൾക്കും, വെള്ളാപ്പള്ളി നടേശൻ സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി രണ്ട് കുടുംബങ്ങൾക്കുമാണ് സൗജന്യമായി സ്ഥലം കൈമാറിയത്.