ഓർമ യുഎഇ മലയാളികൾക്കായി സാഹിത്യമത്സരം സംഘടിപ്പിക്കുന്നു

ദുബായ്‌: നാലുവർഷം പിന്നിടുന്ന സാംസ്‌ക്കാരിക സംഘടനയായ ഓർമ, അതിന്റെ 2022-2023 സെൻട്രൽ സമ്മേളനത്തിന്റെ ഭാഗമായി യു എ ഇയിലെ മുഴുവൻ മലയാളികൾക്കുമായി ലേഖനം, കഥ , കവിത മത്സരം സംഘടിപ്പിക്കുന്നു.

ലേഖനം: – വിഷയം -നവകേരളം. കഥ, കവിത: (പ്രത്യേക വിഷയം ഇല്ല).

സൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ ഏഴാണ്‌. സൃഷ്ടികൾ +971556956571 എന്ന വാട്ട്‌സ്‌ആപ്പ്‌ നമ്പറിലോ office@ormauae.com എന്ന മെയിലിലോ അയക്കുക. സൃഷ്ടികൾ മറ്റെവിടെയും പ്രസിദ്ധീകരിച്ചതാവരുത്‌.

Leave a Reply

Your email address will not be published. Required fields are marked *