കേരള സർക്കാർ പ്രവാസികൾക്കൊപ്പം: കെ ടി ജലീൽ

അറാർ/ സൗദി: കേരള സർക്കാർ  പ്രവാസികൾക്കൊപ്പമാണെന്നും സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന ഓരോ പദ്ധതിയും അതിൻ്റെ  തെളിവാണെന്നും കെ.ടി ജലീൽ  എംഎൽഎ. അറാർ പ്രവാസി സംഘം കേന്ദ്ര വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ.

പ്രവാസികളുടെ അഭിമാനം  ഉയർത്തുന്നതിന്റെ ഭാഗമായി രൂപീകൃതമായ ലോക കേരള സഭ തന്നെ അതിന്റെ വലിയ ഉദാഹരണമാണ് . രാജ്യസഭ , ലോക സഭ, നിയമസഭ എന്നീ സഭകളിലെ ജനപ്രതിനിധികൾക്ക് ഒരുമിച്ചിരിക്കാൻ ഇന്ന് ഇന്ത്യയിൽ ഒരു വേദി ഇല്ല . എന്നാൽ ഈ മൂന്ന് സഭകളിലെയും കേരളത്തിലെ അംഗങ്ങളും 65 വിദേശ രാജ്യങ്ങളിൽ പ്രവാസി മലയാളികളുടെ പ്രതിനിധികളും ഒരുമിച്ചിരുന്ന് പ്രവാസി പ്രശ്നങ്ങളും കേരള വികസനവും ചർച്ചചെയ്യുന്ന വേദിയാണ് ലോക കേരള സഭ . ഒട്ടനവധി ക്ഷേമ പദ്ധതികൾ പ്രവാസികൾക്കായി നോർക്കക്ക് കീഴിൽ കേരള സർക്കാർ നടപ്പാക്കിവരുന്നു. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ല എന്നതും കേരള സർക്കാർ പ്രവാസികൾക്കൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണ്, ജലീൽ പറഞ്ഞു. 

അറാർ പ്രവാസി സംഘം മുഖ്യ രക്ഷാധികാരി മൊയ്‌ദുണ്ണി വടക്കാഞ്ചേരി അദ്ധ്യക്ഷനായി.  മുൻ രക്ഷാധികാരി കുഞ്ഞമ്മത് കൂരാച്ചുണ്ട് ,അറാറിലെ മുൻ പ്രവാസിയും നോർക്ക റിക്രൂട്ട്മെന്റ് മാനേജരുമായ ശ്യാം TK ,രക്ഷാധി സമിതി അംഗം ബക്കർ കരിമ്പ, മുൻ കേന്ദ്രകമ്മിറ്റി അംഗം ബഷീർ മണ്ണൂർ എന്നിവർ സംസാരിച്ചു

വാർഷിക പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സക്കീർ താമരത്തും, വാർഷിക സാമ്പത്തിക റിപ്പോർട്ട് കേന്ദ്രകമ്മിറ്റി ട്രഷറർ അയൂബ് തിരുവല്ലയും അവതരിപ്പിച്ചു സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം അനു ജോണും, അനുശോചന പ്രമേയം സഹദേവൻ കോഴിക്കോടും അവതരിപ്പിച്ചു

കേന്ദ്ര ,കേരള സർക്കാറുകളോട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ അക്ബർ അങ്ങാടിപ്പുറം, മൻസൂർ പാലക്കാട്, രാജു കായംകുളം, ഷെരീഫ് എന്നിവരും അവതരിപ്പിച്ചു. സമ്മേളന പ്രതിനിധി കളിൽ നിന്നും പൊതു ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങൾക്കുള്ള മറുപടി ജനറൽ സെക്രട്ടറി സക്കീർ താമരത്ത് നൽകി. സമ്മേളനം 17അംഗ പുതിയ എക്സികുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

ഭാരവാഹികളായി കോഡിനേറ്റർ -മൊയ്തുണ്ണി വടക്കാഞ്ചേരി, മുഖ്യ രക്ഷാധികാരി അയൂബ് തിരുവല്ല, കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ബക്കർ കരിമ്പ, വൈസ് പ്രസിഡണ്ട് മാരായി അനു ജോൺ, സഹദേവൻ കൂറ്റനാട് എന്നിവരെയും ജനറൽ സെക്രട്ടറിയായി സക്കീർ താമരത്തിനെയും ജോയന്റ് സെക്രട്ടറി മാരായി ഗോപൻ നാടുകാട്, സഹദേവൻ കോഴിക്കോട് കേന്ദ്ര കമ്മിറ്റി ട്രഷറർ ആയി സുനിൽ മറ്റം എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സുനിൽ മറ്റം സ്വാഗതവും ഗോപൻ നടുക്കാട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *