ദോഹ: കേരള സർക്കാരിൻ്റെ പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറായി ചുമതലയേറ്റ സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറിയും ലോകകേരളസഭ അംഗവും, ഖത്തറിലെ അറിയപ്പെടുന്ന കലാ – സാംസ്കാരിക, സാമൂഹ്യ പ്രവർത്തകനുമായ ഇ എം സുധീറിന് സംസ്കൃതിയുടെയും ലോക കേരള സഭ അംഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഖത്തറിലെ പ്രവാസിസമൂഹം സ്വീകരണം നൽകുന്നു.
ജൂലൈ 14 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ അബുഹമൂറിലെ ICC അശോകാഹാളിൽ വെച്ച് നടക്കുന്ന പരിപാടി പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും മുൻ എം എൽ എയുമായ K V അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും സാമൂഹ്യ – സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ഈ യോഗത്തിലേക്ക് ഖത്തറിലെ മുഴുവൻ പ്രവാസി മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസിക്ഷേമനിധിയുടെ വിവിധ പ്രവർത്തനങ്ങളെ അടുത്തറിയാനും ആശംസകൾ അറിയിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി സുഹൃത്തുക്കളോട് സംഘാടക സമിതി അഭ്യർത്ഥിച്ചു.
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമൻ കെ. വി. അബ്ദുൾ ഖാദർ, ക്ഷേമ ബോർഡ് ഡയരക്ടർ ഇ. എം. സുധീർ, സംസ്കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി, സംസ്കൃതി ജനറൽ സെക്രട്ടറി എ. കെ. ജലീൽ, സംഘാടക സമിതി കൺവീനർ എ. സുനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

