റിയാദ്: വിമാന യാത്രികർ ബാഗേജിൽ ഒഴിവാക്കാനുള്ള വസ്തുക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് സൗദി. 30 വസ്തുക്കൾ ബാഗേജിൽ അനുവദിക്കില്ല എന്നാണ് ജിദ്ദ കിങ് അബ്ദുൾ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ്. ഹജ്ജ് യാത്രികർക്കായാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിലക്കേർപ്പെടുത്തിയ സാധനങ്ങൾ പരിശോധനയിൽ പിടിച്ചെടുത്താൽ അവ തിരികെ ലഭിക്കില്ല എന്നും അധികൃതർ വ്യക്തമാക്കി.
വിഷ ദ്രാവകങ്ങൾ, പടക്കങ്ങൾ, തോക്കുകൾ, ബ്ളേഡുകൾ, കത്തികൾ, കത്രിക, മാംസം മുറിക്കുന്ന കത്തി, നഖംവെട്ടി, ബേസ്‌ബാൾ ബാറ്റുകൾ, കംപ്രസ് ചെയ്ത വാതകങ്ങൾ, കാന്തിക വസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, അപകടകരമായ ഉപകരണങ്ങൾ, ഇലക്ട്രിക് സ്കേറ്റ് ബോർഡ്, വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ കൂടാതെ എല്ലാ ബാഗേജുകളിൽ നിന്നും താഴെ പറയുന്ന 14 വസ്തുക്കൾ കൂടി നിരോധിച്ചിട്ടുണ്ട്.
റേഡിയോ ആക്ടീവ് വസ്തുക്കൾ, ഓർഗാനിക് പെറോക്സൈഡുകൾ, ദ്രാവക ഓക്സിജൻ ഉപകരണങ്ങൾ, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങൾ, ലൈറ്ററുകൾ, സ്ഫോടക വസ്തുക്കൾ/ പടക്കം, കത്തുന്ന ദ്രാവകങ്ങൾ, തീപ്പെട്ടികൾ, അനുകരണ ആയുധങ്ങൾ, കാന്തിക വസ്തുക്കൾ, കംപ്രസ് ചെയ്ത് വാതകങ്ങൾ, ദ്രവിക്കുന്ന അല്ലെങ്കിൽ തുരുമ്പുപിടിക്കുന്ന വസ്തുക്കൾ, സാംക്രമിക ജൈവ വസ്തുക്കൾ, മറ്റ് വസ്തുക്കൾ പ്രവർത്തനരഹിതമാക്കുന്ന ഉപകരണങ്ങൾ.