ദോഹ: കേരള സർക്കാരിന്റെ അധീനതയിലുള്ള കേരള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്തുന്നതിന് കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെയൂം ഖത്തർ സംസ്കൃതിയുടെയും ആഭിമുഖ്യത്തിൽ കെ വി അബ്ദുൽഖാദറും പ്രവാസ ലോകത്തെ പ്രധാന നേതാക്കളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
ദോഹ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറൻറ് നടന്ന പരിപാടിയിൽ ഇരുപത്തിഒന്നോളം പ്രധാന സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
പ്രവാസ സമൂഹത്തെ സംബന്ധിക്കുന്ന യാത്രപ്രശ്നങ്ങൾ, കേസുകൾ, പുനരധിവാസ നടപടികൾ തുടങ്ങി വിവിധതരം വിഷയങ്ങളാണ് സംഘടന പ്രതിനിധികൾ ചെയർമാൻ മുമ്പാകെ ബോധിപ്പിച്ചത്. ഖത്തറിൽ നിന്നുള്ള പ്രതിനിധിയായി ഇ എം സുധീറിനെ ക്ഷേമനിധിയിലേക്ക് തെരഞ്ഞെടുത്തതിൽ സംഘടനാ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു.
എട്ടര ലക്ഷത്തോളം പ്രവാസികളുടെ പങ്കാളിത്തം ഉള്ള ഈ പദ്ധതിയിൽ, നാല്പതിനായിരത്തോളം പേർക്ക് പെൻഷൻ നൽകിവരുന്നതായും, അറുപതു വയസിനു താഴെയുള്ള അർഹരായ മുഴുവൻ പ്രവാസികളെയും പെൻഷൻ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള പ്രചരണ പരിപാടിയാണ് ബോര്ഡിന്റെ പ്രധാന ലക്‌ഷ്യം എന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.
ക്ഷേമനിധി ബോർഡിന്റെ പരിധിക്കുള്ളിൽ നിന്ന് വിലപ്പെട്ട നിർദ്ദേശങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുമെന്നും ക്ഷേമനിധി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളുടെയും സഹകരണം ഉണ്ടാകണമെന്നും ചടങ്ങിൽ അദ്ദേഹം അഭ്യർത്ഥിച്ചു.
ഖത്തർ ഇൻകാസ് പ്രസിഡൻറ് ഹൈദർ ചുങ്കത്തറ, കെ.എം.സി.സി സെക്രട്ടറി സലിം നാലകത്ത്, കെ ബി എഫ് പ്രസിഡൻറ് അജി കുര്യാക്കോസ്, ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി അബ്ദുൾ നാസർ, ഐഎംസിസി ഖത്തർ പ്രതിനിധി ജാബിർ ബേപ്പൂർ, ഫോക്കസ് ഖത്തർ പ്രതിനിധി നാസർ പിടി, നേറ്റീവ് ചാവക്കാട് പ്രധിനിധി
രഞ്ജിത് കുമാർ, കുവാഖ് പ്രതിനിധി റീജിൻ പള്ളിയത്ത്, തൃശ്ശൂർ ജില്ലാ സൗഹൃദവേദി പ്രതിനിധി രാജേഷ് ടി ആർ, വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധി സുനിൽ മുല്ലശ്ശേരി, യുവകലാസമിതി പ്രതിനിധി ഷാനവാസ്, ചാവക്കാട് പ്രവാസി അസ്സോസിയേഷൻ സെക്രട്ടറി സഞ്ജയൻ, ജനധാരാ പ്രതിനിധി റാഫി ചാലിൽ, ഓഐസിസി ഇൻകാസ് പ്രതിനിധി ശ്രീജിത്ത് നായർ, ഐസിഎഫ് പ്രതിനിധി ഡോ: ബഷീർ, കൾച്ചറൽ ഫോറം പ്രതിനിധി മജീദ് അലി, കെ പി എ ക്യു പ്രതിനിധി ഗഫൂർ കോഴിക്കോട്, ലോക കേരള അംഗങ്ങളായ വർക്കി ബോബൻ, അഹമ്മദ് കുട്ടി അരളയിൽ, ഇ. എം സുധീർ, എ സുനിൽ കുമാർ എന്നിവർ
ചടങ്ങിൽ പങ്കെടുത്തു .
സംസ്‌കൃതി ജനറൽ സെക്രട്ടറി എ കെ ജലീൽ സ്വാഗതവും, ലോക കേരള സഭ അംഗം ഷൈനി കബീർ നന്ദിയും രേഖപ്പെടുത്തി.