അടൂർ: കേരള പ്രവാസി സംഘം അടൂർ ഏരിയാ കൺവെൻഷൻ 2023 ജൂലൈ 16 ഞയറാഴ്ച ഉച്ചക്ക് 2 മണി മുതൽ അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി അർ ശ്രീകൃഷ്ണ പിള്ള ഉത്ഘാടനം ചെയ്തു. പ്രവാസി പുനരധിവാസ ക്ഷേമ പദ്ധതികളെ കുറിച്ച് പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ ജോർജ് വർഗ്ഗീസ് സംസാരിച്ചു. ജില്ലാ സെക്രട്ടറി രഘുനാഥ് ഇടതിട്ട സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ എസ് മനോജ്, അഡ്വ. സുരേഷ് സോമ (മെമ്പർ കേരള ഫോക്ക്ലോർ അക്കാഡമി), വി വേണു, ജോസ് കളീക്കൽ, ബാബു അടൂർ, കെ രാജേന്ദ്ര കുമാർ, ഡി രവീന്ദ്രൻ, മനോഹരൻ പിള്ള, മോഹന കുറുപ്പ് എന്നിവർ സംസാരിച്ചു.
അടൂർ ഏരിയ പരിധിയിലുള്ള പ്രവാസി കുടുംബത്തിൽ നിന്നും
10 ക്ലാസിലും12 ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ചടങ്ങിൽ അടൂർ മുൻസിപ്പൽ ചെയർപെഴ്സൺ ദിവ്യാ റജി മുഹമ്മദ് മെമൻ്റോകൾ നല്കി ആദരിച്ചു.
കൺവൻഷൻ അഡ്വ. എം എ സലാമിനെ പ്രസിഡൻ്റ് , മനോഹരൻ പിള്ള വൈസ് പ്രസിഡൻ്റ്, എസ് പ്രദീപ് കുമാർ സെക്രട്ടറി, ഷൈജു ജോയിൻ്റ് സെക്രട്ടറി, ബാബു അടൂർ ട്രഷറർ ആയും 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.