തിരുവനന്തപുരം: ദക്ഷിണ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ ഇന്ത്യന്‍ ഹൈകമ്മീഷണറായി പുതുതായി ചുമതലയേല്‍ക്കുന്ന ഭരത് കുമാര്‍ കുത്താട്ടി തിരുവനന്തപുരത്തെ നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനമായ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് തിരുവനന്തപുരം സി. ശ്യാംചന്ദ് ഐ എഫ് എസ് ന് ഒപ്പമാണ് അദ്ദേഹം നോര്‍ക്ക സെന്ററിലെത്തിയത്. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പ്രവാസി കേരളീയര്‍ക്കായും, തിരികെവന്നവര്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളും സേവനങ്ങളും ബോട്‌സ്വാനയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സി.ഇ.ഒ പങ്കുവച്ചു. ടൂറിസം ആരോഗ്യം തുടങ്ങി വിവിധ കേരളത്തിലെ ബിസ്സിനസ്സ് സാധ്യതകളും ബോട്‌സ്വാനയിലെ പ്രവാസികേരളീയരുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചകളില്‍ വിഷയമായി. റിക്രൂട്ട്മെന്റ് വിഭാഗം മാനേജർ ശ്യം.ടി.കെയും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.