തിരുവനന്തപുരം: മണിപ്പൂരിലെ ആസൂത്രിത ആക്രമണങ്ങൾക്കും വംശഹത്യയ്ക്കെതിരെ കേരള പ്രവാസി സംഘം തിരുവനന്തപുരം ആർഎംഎസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി എൽ അനിൽകുമാർ, ജില്ലാ ട്രഷറർ കെ പ്രതാപ്കുമാർ, നാസർ പാപ്പനംകോട്, വി ജോബോയ് തുടങ്ങിയർ സംസാരിച്ചു. നാസർ പൂവച്ചൽ സ്വാഗതവും, ആർ സതികുമാർ നന്ദിയും പറഞ്ഞു.
മണിപ്പൂർ വംശഹത്യയിൽ അടിയന്തിര പരിഹാരം കാണണം: കേരള പ്രവാസി സംഘം
