പ്രവാസികളോടുള്ള കേന്ദ്ര അവഗണന ആശങ്കാജനകം: കേരള പ്രവാസി സംഘം തൃശൂർ ഏരിയ കൺവൻഷൻ

തൃശൂർ: കോവിഡിനുമുമ്പും ശേഷവും വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകളുടെ അഭാവം ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലുളള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിദ്യാർത്ഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നും പാസ്‌പോർട്ട് പുതുക്കൽ, വിസ അനുവദിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ പ്രവാസികളിൽ നിന്ന് സർവ്വീസ് ചാർജ്ജായി ഈടാക്കുന്ന തുകയായ ICWF (Indian Community Welfare Fund) ഫണ്ടിൽ ഇപ്പോൾ എത്ര പണം ഉണ്ടെന്ന് ജനങ്ങളെ അറിയിക്കാത്തതും എന്തുകൊണ്ട് ഈ പണം കേന്ദ്ര സർക്കാർ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ചെലവാക്കുന്നില്ല എന്നതും പ്രവാസികളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന കടുത്ത നീതിനിഷേധത്തിൻറെ പ്രകടമായ ഉദാഹരണങ്ങളാണ് എന്ന് കേരള പ്രവാസി സംഘം തൃശൂർ ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം സുലേഖ ജമാൽ പറഞ്ഞു.

ഏരിയ പ്രസിഡന്റ് സുരേന്ദ്രൻ ചീരോത്ത് അദ്ധൃക്ഷത വഹിച്ച ചടങ്ങിൽ അഡ്വ പി.കെ.ബിന്ദു സ്വാഗതവും കർഷകസംഘം ജില്ല ജോ.സെക്രട്ടറി കെ.രവീന്ദ്രൻ, ഹെഡ് ലോഡേഴ്സ്& ജനകീയ വർക്കേഴ്സ് ഏരിയ പ്രസിഡന്റ് കെ.മുരളീധരൻ എന്നിവർ അഭിവാദ്യം ചെയ്തും സംസാരിച്ചു. ഏരിയ സെക്രട്ടറി വി. ആർ സുരേഷ്ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം എം.ബി.മോഹനൻ സംഘടന റിപ്പോർട്ടും ഏരിയ ട്രഷറർ രഞ്ജിത്ത്കുമാർ.പി.ജി വരവ് ചിലവ് കണക്കും, ജില്ല വൈസ് പ്രസിഡന്റ് പി.ഡി.അനിൽ പാനലും അവതരിപ്പിച്ചു.മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ച മുതിര്‍ന്ന പ്രവാസികളെയും, 2022-2023 അദ്ധ്യായന വർഷം എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രവാസി കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. സുരേന്ദ്രൻ ചീരോത്ത് (പ്രസിഡന്റ്) വി.ആർ. സുരേഷ് ചന്ദ്രൻ (സെക്രട്ടറി) രഞ്ജിത് കുമാർ. പി.ജി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *