പൊഴുതന: ത്രിതല പഞ്ചായത്തുകൾ പ്രവാസി പുനരധിവാസത്തിന് പദ്ധതി വിഹിതം നീക്കിവെക്കണമെന്ന് കേരള പ്രവാസി സംഘം വൈത്തിരി ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടിയംവയൽ കമ്മ്യുണിറ്റി ഹാളിൽ ചേർന്ന കൺവൻഷൻ സിപിഐ (എം) വൈത്തിരി ഏരിയ സെക്രട്ടറി സി യൂസഫ് ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം വൈത്തിരി ഏരിയ പ്രസിഡന്റ് എ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സംഘടനാ വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് കെ ടി അലി, സി കെ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. കെ മമ്മി സ്വാഗതവും, അബ്ദുൾ റസാഖ് നന്ദിയും പറഞ്ഞു. ഏരിയ ഭാരവാഹികളായി എ ഗഫൂർ (പ്രസിഡന്റ്), സി കെ ഷംസുദ്ദീൻ (സെക്രട്ടറി), അബ്ദുൾ റസാഖ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ത്രിതല പഞ്ചായത്തുകൾ പ്രവാസി പുനരധിവാസത്തിന് പദ്ധതി വിഹിതം നീക്കിവെക്കണം: കേരള പ്രവാസി സംഘം
