ബത്തേരി: കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ കൺവൻഷൻ ബത്തേരി മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്നു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ സജീവ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൾ ഗഫൂർ യു പി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ കെ ബാബുരാജൻ പ്രവാസി ക്ഷേമത്തെ കുറിച്ചുള്ള ക്ലാസ്സ് നയിച്ചു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു സംസാരിച്ചു. ഏരിയ സെക്രട്ടറി സലീം കൂരിയാടൻ സ്വാഗതവും, രാജേഷ് കെ ആർ നന്ദിയും പറഞ്ഞു.
കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ കൺവൻഷൻ
