രജിസ്‌ട്രേഷൻ ആഗസ്ത് 20 വരെ
കോട്ടയം: കോട്ടയം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2023 ഓഗസ്റ്റ് 23 ന് വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്‌ത്രി റോഡിലെ ദർശന ആഡിറ്റോറിയം വച്ചാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം (NDPREM), പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ് വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികൾക്ക് ആഗസ്റ്റ് 20 വരെ www.norkaroots.org എന്ന വെബ്‌സൈറ്റിൽ NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.
പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം കേരളബാങ്കുവഴി നോർക്ക റൂട്സ് രണ്ടു പദ്ധതികൾ നടപ്പാക്കിവരുന്നു. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി കിരൺ 2. പ്രവാസി ഭദ്രതയും . പ്രവാസി കിരൺ പദ്ധതിയിൽ ഒരു ലക്ഷംരൂപ മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭക പദ്ധതിക്കാണ് വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15%മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപവരെയും) മൂന്നു ശതമാനം പലിശസബ്‌സിഡിയും (4 വർഷവും) നൽകിവരുന്നു.
കോവിഡാനന്തരം തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിവന്ന പ്രവാസികൾക്ക് ഒരു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്കാണ് പ്രവാസി ഭദ്രത വഴി അവസരമുളളത്. ഇതുവഴി 25 % (പരമാവതി ഒരു ലക്ഷം രൂപവരെയും) 3 %പലിശ സബ്‌സിഡി (4വർഷവും) ലഭിക്കുന്നതാണ്.
സംശയങ്ങൾക്ക് നോർക്കറൂട്സ് ഹെഡ്ഓഫീസ് തിരുവനന്തപുരം 0471 -2770511,7736917333 കോട്ടയം നോർക്ക സെൽ നമ്പർ +91-8281004905 എന്നീ നമ്പറുകളില്‍ ഓഫീസ് സമയത്ത് പ്രവര്‍ത്തിദിവസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.

