പ്രവാസി കമ്മീഷൻ അദാലത്ത് 2023 സെപ്റ്റംബർ 14ന് വയനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാൾ (കൽപ്പറ്റ) യിൽ

കൽപറ്റ: കേരള പ്രവാസി കമ്മീഷൻ അദാലത്ത് വയനാട് ജില്ലയിലെ പ്രവാസികൾക്കായി 2023 സെപ്റ്റംബർ 14 വ്യാഴാഴ്ച രാവിലെ 10:30 മുതൽ ഉച്ചക്ക് 1 മണി വരെ കൽപ്പറ്റയിലുള്ള കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകുവാനും, സംവദിക്കുവാനും പ്രവാസികൾക്ക് അവസരമുണ്ടാകും. നേരത്തെ പരാതി നൽകിയവർക്കാണ് മുൻഗണന. പുതുതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ കോപ്പി, എതിർകക്ഷികളുടെ വ്യക്തമായ പേരും മേൽവിലാസവും, ആവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതം സമർപ്പിക്കണം. പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് പി ഡി രാജൻ അംഗങ്ങളായ അഡ്വ: ഗഫൂർ പി ലില്ലിസ്, പി എം ജാബിർ, പീറ്റർ മാത്യു, സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രവാസി സംഘടന പ്രതിനിധികളുമായി കമ്മീഷൻ സമ്മതിക്കും.

പരാതികൾ കമ്മീഷന് നേരിട്ടും secycomsn.nri@kerala.gov.in എന്ന ഈമെയിലിലോ, ചെയർപേഴ്സൺ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെൻറർ, ആറാം നില, തൈക്കാട് പി ഓ, തിരുവനന്തപുരം – 14 എന്ന വിലാസത്തിലും അയക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *