കൽപറ്റ: യു എ ഇ യിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ അൽ ഐൻ മലയാളി സമാജത്തിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ വിദ്യാഭ്യാസ എന്ഡോവ്മെന്റിന് വയനാട് ജില്ലയിൽ നിന്നും അർഹരായ റിഷ ഷെറിൻ പി കെ, കീർത്തന കെ പി എന്നിവർക്ക് നൽകി. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി മെമന്റോ നൽകി ആദരിച്ചു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു ക്യാഷ് അവാർഡ് കൈമാറി. അൽ ഐൻ മലയാളി സമാജം സെൻട്രൽ കൗൺസിൽ അംഗവും സാഹിത്യകാരനുമായ ഹമീദ് കൂരിയാടൻ, ഗോപി ചുള്ളിയോട് എന്നിവർ നേതൃത്വം നൽകി.
അൽ ഐൻ മലയാളി സമാജത്തിന്റെ വിദ്യാഭ്യാസ എന്ഡോവ്മെന്റ് വയനാട് ജില്ലയിൽ വിതരണം ചെയ്തു
