കേളി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

കൽപ്പറ്റ: കേളി കലാസാംസ്കാരിക വേദിയുടെ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിൻറെ ജില്ലാതല വിതരണം കൽപ്പറ്റ യൂത്ത് സെൻററിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പി പൗലോസ് അധ്യക്ഷനായി. കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, കേരള പ്രവാസി സംഘം കൽപ്പറ്റ ഏരിയ സെക്രട്ടറി പി ടി മൻസൂർ എന്നിവർ സംസാരിച്ചു. നൗഷാദ് സ്വാഗതവും അഷ്റഫ് മേപ്പാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *