പിണറായി: കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം പിണറായി ഏരിയ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. പിണറായി പാറപ്രം സമ്മേളന സ്മാരക ഹാളിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം ചെയ്തു. വി ഗിരീഷ് കുമാർ അധ്യക്ഷനായി. ഇ സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ രാജീവൻ, കെ പി സദാനന്ദൻ, സി ഷാജി, സജീവൻ കനോത്ത്, വിനീഷ് പയ്യമ്പള്ളി, ചലനചന്ദ്രൻ, സി പി മമ്മൂട്ടി, ഡോ. ദീപ വിവേക്, ടി അജയൻ, പി ടി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി ഗിരീഷ് കുമാർ (പ്രസിഡന്റ്), പി ടി അജിത്ത്, സി പി മമ്മൂട്ടി (വൈസ് പ്രസിഡന്റ്), ഇ സുരേഷ് (സെക്രട്ടറി), കനോത്ത് സജീവൻ, കെ ദിവാകരൻ (ജോ. സെക്രട്ടറി), സി ഷാജി (ട്രഷറർ)
കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണന അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം
