തരുവണ: പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം പനമരം ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം അടിയന്തിരമായി അനുവദിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. കുടുംബസംഗമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. കൺവൻഷൻ കേരള പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സംഘടനാ റിപ്പോർട്ടും, ഏരിയ സെക്രട്ടറി കെ ആർ രഘു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള, സിപിഐഎം തരുവണ ലോക്കൽ സെക്രട്ടറി കെ സി കെ നജ്മുദ്ദീൻ എന്നിവർ അഭിവാദ്യം ചെയ്തു. പ്രവാസി വ്യവസായി അബ്ദുൽ മജീദ് പള്ളിയാലിനെയും, മുതിർന്ന പ്രവാസികളെയും ആദരിച്ചു. സംഘാടക സമിതി ചെയർമാൻ ജമാൽ എ കെ പതാക ഉയർത്തി. കുഞ്ഞമ്മദ് മുണ്ടാടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. 18 അംഗ ഏരിയ കമ്മിറ്റിയെയും ഭാരവാഹികളായി കെ ആർ രഘു (പ്രസിഡന്റ്), മുഹമ്മദ് ഷാഫി സി (സെക്രട്ടറി), പോക്കുട്ടി കെ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
പലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം
