ദമാം: വിമാന ഇന്ധനത്തിന് വില കുറഞ്ഞിട്ടും ഗൾഫ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കണമെന്ന് നവയുഗം സാംസ്കാരിക വേദി ദോസ്സരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ട്രെയിൻ, ബസ്, ഓട്ടോറിക്ഷ നിരക്കുകൾ നിയന്ത്രിക്കുന്നത് പോലെ വിമാന ടിക്കറ്റ് നിരക്കും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തുഗ്‌ബ ദോസ്സരി നവയുഗം ഓഫിസ് ഹാളിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം തുഗ്‌ബ മേഖല പ്രസിഡന്‍റ് പ്രിജി ഉദ്ഘാടനം ചെയ്തു. തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ സംഘടനാ അവലോകനം നടത്തി. യോഗത്തിന് സുറുമി സ്വാഗതവും നസീം നന്ദിയും പറഞ്ഞു.
നവയുഗം ദോസ്സരി യൂണിറ്റ് പുതിയ ഭാരവാഹികളായി സജു സോമൻ (പ്രസിഡന്‍റ്), എബിൻ ബേബി (സെക്രട്ടറി), ബിനു വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.