കോടീശ്വരന്മാരെ ഇതിലേ, ഇതിലേ; യുഎസിനെ മറികടന്ന് യുഎഇ തിരഞ്ഞെടുത്ത് സമ്പന്നർ

അബുദാബി: 2024ൽ മാത്രം യുഎഇയിൽ എത്തിയത് 6700 കോടീശ്വരന്മാർ. ഇതോടെ ലോകത്ത് അതിസമ്പന്നർ കൂടുതലുള്ള രാജ്യമായി യുഎഇ മാറിയെന്ന് ആഗോള അനലിറ്റിക്സ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്ത് ആൻഡ് ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ അഡ്വൈസർമാരായ ഹെൻലി ആൻഡ് പാർട്ണേഴ്സ് വ്യക്തമാക്കി.

രണ്ടാം സ്ഥാനത്തുള്ള യുഎസ് (3800), മൂന്നാം സ്ഥാനത്തുള്ള സിംഗപ്പൂർ (3500) എന്നീ രാജ്യങ്ങളെക്കാൾ ഇരട്ടിയോളം സമ്പന്നരാണ് യുഎഇ തിരഞ്ഞെടുത്തത്. മികച്ച ജീവിത നിലവാരം, സുരക്ഷിതത്വം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, രാഷ്ട്രീയ സ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ നികുതി എന്നിവയാണ് സമ്പന്നരെ ആകർഷിക്കുന്നത്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിലും യുഎഇ മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *