കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ കാവല്‍ പിതാവായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 61-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിന്റെ ഉദ്ഘാടനം മലങ്കരസഭയുടെ കല്‍ക്കത്ത ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ പ്രസിഡന്റ് ഫാ.ഡോ.ബിജു പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് നടന്ന ചടങ്ങില്‍ മാര്‍ ബസേലിയോസ് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ജെറി ജോണ്‍ കോശി സ്വാഗതവും, ജോയിന്റ് സെക്രട്ടറി എം.എ. ജോസഫ് നന്ദിയും രേഖപ്പെടുത്തി. മഹാഇടവക സഹവികാരി ഫാ.മാത്യൂ തോമസ്, ഫാ.ഗീവര്‍ഗീസ് ജോണ്‍, നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈത്തിന്റെ സെക്രട്ടറി റോയ് യോഹന്നാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മഹാഇടവക ട്രസ്റ്റി സിബു അലക്‌സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗണ്‍സിലംഗം ദീപക് അലക്‌സ് പണിക്കര്‍, പ്രാര്‍ത്ഥനായോഗ ജനറല്‍ സെക്രട്ടറി ജുബിന്‍ പി. ഉമ്മന്‍, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് ട്രഷറര്‍ ടിബു വര്‍ഗീസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി റെനി ഫിലിപ്പ്, പ്രയര്‍ സെക്രട്ടറി റെജിമോന്‍ ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ 15 വര്‍ഷം സംഘടനാംഗത്വം പൂര്‍ത്തിയാക്കിയവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.