പുൽപള്ളി: കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ്സ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ വയനാട് പുൽപള്ളി സ്വദേശി ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രവാസി സംഘത്തിന്റെ ഉപഹാരം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി കൈമാറി. ജില്ലാ പ്രസിഡന്റ് കെ കെ നാണു, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം മേരി രാജു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സേതുമാധവൻ, മുഹമ്മദ് മീനങ്ങാടി തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സംഘം ജില്ലാ കമ്മിറ്റിയംഗവും, പുൽപള്ളി ഏരിയ സെക്രട്ടറിയുമായ പാക്കം ബാബുവിന്റെ മകനാണ് പുൽപള്ളി വിജയ ഹയർ സെക്കണ്ടറി സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യർത്ഥിയായ ആരിൻ.
ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം അനുമോദിച്ചു
