അന്നമനട: കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം. പി. വർഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ എ ബൈജു നന്ദിയും പറഞ്ഞു. അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. വിനോദ് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രവാസികളെ ആദരിച്ചു. ചലച്ചിത്ര താരങ്ങളായ കലാഭവൻ നാരായണൻ കുട്ടി, അഞ്ജലി സത്യനാഥ്, പ്രാർത്ഥന സന്ദീപ് എന്നിവർ മുഖ്യാതിഥികളായി. കേരള പ്രവാസി സംഘം തൃശൂർ ജില്ലാ സെക്രട്ടറി എം. കെ. ശശിധരൻ, ജില്ലാ ട്രഷറർ ഹബീബ് റഹ്മാൻ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം. കെ. ഹക്ക്, ജില്ലാ എക്സിക്യൂട്ടീവ് അംഗം താജുദീൻ അയ്യാരിൽ, ഏരിയാ സെക്രട്ടറി ബഷീർ തെക്കത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമാരായ ടി. കെ. സതീശൻ, മഞ്ജു സതീശൻ, അഡ്വ വി.വി. ജയരാമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രവാസി കലാ കായിക സാംസ്കാരിക സംഘ (പ്ര ക സ)ത്തിന്റെ നേതൃത്വത്തിൽ നടന്ന ഗാന സന്ധ്യ കലാഭവൻ സിദ്ദിഖ്, സാവൻ കബീർ, എടാകൂടം, ഷംസുദീൻ കരൂപ്പടന്ന തുടങ്ങിയവർ നയിച്ചു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രവാസി സംഗമം
