കുന്നംകുളം: സി പി ഐ (എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി കുടുംബ സംഗമം സംഘടിപ്പിച്ചു. സി വി ശ്രീരാമൻ സ്മാരക ലൈബ്രറി ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ വാസു അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം എ സി മൊയ്‌തീൻ എംഎൽഎ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾഖാദർ, പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സി കെ കൃഷ്ണദാസ്, സംസ്ഥാന കമ്മറ്റിയംഗം സുലേഖ ജമാൽ, ജില്ലാ പ്രസിഡണ്ട് കെ അഷ്റഫ് ഹാജി, സെക്രട്ടറി എം കെ ശശിധരൻ, ജില്ലാ എക്സി അംഗം ശാലിനി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോഞ്ചിലും, പത്തേമാരിയിലും കടൽ കടന്ന് നരക യാതന അനുഭവിച്ച പ്രവാസി ജീവിതം നയിച്ച ആദ്യകാല പ്രവാസികളെയും, ബഹുമുഖ പ്രതിഭകൾ, വിദ്യാഭ്യാസ-കലാ-കായിക രംഗത്ത് ഉന്നത നിലവാരം പുലർത്തിയ പ്രവാസികളുടെ മക്കൾ എന്നിവരെയും കുടുംബ സംഗമത്തിൽ ആദരിച്ചു. പ്രവാസി കലാ കായിക സാംസ്‌കാരിക സംഘത്തിന്റ സംഗീത സായാഹ്‌നവുമുണ്ടായി.
പ്രവാസി സമൂഹം രാജ്യത്തിന്റെ നട്ടെല്ല്: മന്ത്രി ഡോ: ആർ ബിന്ദു
