ആനക്കുളം: പഴയകാല ബഹറിൻ പ്രവാസി സുഹൃത്തുക്കളായവരുടെ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു. എ കെ ശ്രീധരന്റെ അധ്യക്ഷതയിൽ ആനക്കുളം റസ്റ്റോറൻറ് വെച്ച് ചേർന്ന പ്രഥമയോഗം പുഷ്പരാജ് ചെയർമാനായും സത്യൻ കണ്ടോത്ത് കൺവീനറായും ബാബു പയറ്റത്ത് ട്രഷറായും എ. കെ ശ്രീധരൻ വൈസ് ചെയർമാൻ, പി കെ ബാലകൃഷ്ണൻ ജോയിൻ കൺവീനർ, വി വി കെ മോഹൻദാസ്, ആളാണ്ടി സത്യൻ, ദാസൂട്ടി, എം കെ സുനിൽ, പി കെ അശോകൻ എന്നിവർ അടങ്ങിയ 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
മുഴുവൻ ബഹറിൻ പ്രവാസി സുഹൃത്തുക്കളെയും അംഗങ്ങൾ ആക്കാൻ തീരുമാനിച്ചു. കുടുംബ സംഗമത്തെ പറ്റി ആലോചിക്കാൻ എം കെ സുനിലിനേയും പി കെ അശോകനെയും ചുമതലപ്പെടുത്തി. ബാബു പയറ്റത്ത് സ്വാഗതവും പി കെ അശോകൻ നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്:
സത്യൻ കണ്ടോത്ത് 9745978851
ബാബു പയറ്റത്ത് 8089430142
എന്നിവരെ ബന്ധപ്പെടുക.