തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബിരുദവും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ചുരുങ്ങിയത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ളവരും ഡാറ്റാഫ്ലോ കഴിഞ്ഞിട്ടുള്ളവരുമായ വനിതാ ഉദ്യോഗാർഥികൾക്കാണ് അവസരം. പ്രോമെടിക് പരീക്ഷ പാസായവർക്ക് മുൻഗണന ലഭിക്കും.
പ്രായം 40 വയസിൽ താഴെ, ശമ്പളം – എസ്.എ.ആർ 4110. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, ആധാർ, തൊഴിൽ പരിചയം, രജിസ്ട്രേഷൻ, പാസ്പോർട്ട് (6 മാസം കുറയാതെ കാലാവധി ഉണ്ടായിരിക്കണം) ഡാറ്റാഫ്ലോ, പ്രോമെട്രിക് സർട്ടിഫിക്കറ്റ് എന്നിവ ഫെബ്രുവരി 10 നു മുൻപ് GCC@odepc.in എന്ന -മെയിലിലേക്കു അയക്കേണ്ടതാണ്.
വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 6238514446. റിക്രൂട്മെന്റിന് സർവീസ് ചാർജ് ബാധകമായിരിക്കും.