ദുബായ് അറബ് ഹെൽത്തിൽ തിളങ്ങി കേരള പവിലിയൻ

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വച്ച് നടക്കുന്ന അറബ് ഹെൽത്ത് എക്സിബിഷനിൽ ഇത്തവണ കേരളവും പങ്കെടുക്കുന്നു. ജനുവരി 27 ന് ആരംഭിച്ച എക്സിബിഷനിൽ ആരോഗ്യമേഖലയിലെ മുന്നേറ്റവും മെഡിക്കൽ ടെക്നോളജി, ലൈഫ് സയൻസ് ഉൾപ്പെടെയുള്ള നൂതന വ്യവസായ മേഖലയിലെ പ്രകടനവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാണ് കേരളം ശ്രമിക്കുന്നത്. കേരള ലൈഫ് സയൻസ് വ്യവസായ പാർക്കും കെ എസ് ഐ ഡി സിയും കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും സംയുക്തമായി പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തിൽ തന്നെ പ്രവർത്തിച്ച് വളർന്ന കമ്പനികളെയാണ് ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നത്.

എക്കോഷൂർ, ഇക്സൈം മെഡ്ടെക്ക്, ഐഓർബിറ്റ് ഡിജിറ്റൽ ടെക്നോളജീസ്, ജയോൺ ഇംപ്ലാൻ്റ്സ്, ലിബേർട്ടി മെഡ് സപ്ലൈസ്, പ്രൈമസ് ഗ്ലോവ്സ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തിൽ നിന്നുള്ളത്. ശരാശരി 60,000 സന്ദർശകരെ പ്രതീക്ഷിക്കുന്ന ഈ പ്രദർശനമേളയിലൂടെ മെഡിക്കൽ ഡിവൈസസ്, ലൈഫ് സയൻസ് മാർക്കറ്റിൽ കൂടുതലിടങ്ങളിലേക്ക് കേരളത്തിൻ്റെ പേരെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *