കൽപറ്റ: 2018 ൽ തുടക്കം കുറിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മൂന്നാമത് ഭരണസമിതിയുടെ ജനറൽ കൗൺസിൽ യോഗം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വി പി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. പുതിയ ഭരണസമിതി അംഗങ്ങളെ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ് സാഹിബ് പ്രഖ്യാപിച്ചു. കൗൺസിൽ യോഗത്തിൽ റിയാസ് എം കെ അധ്യക്ഷൻ വഹിച്ചു.
പുതിയ ഭരണസമിതി അംഗങ്ങൾ:
പ്രസിഡണ്ട്: അബ്ദുൽ അസീസ് തച്ചറമ്പൻ, സെക്രട്ടറി: അബ്ദുൽ അസീസ് കീടക്കാട്, ട്രഷറർ: ഗഫൂർ പാറമ്മൽ , വൈസ് പ്രസിഡണ്ടുമാർ: യൂസഫ് എസ് എം, അനസ് പി സി, റിയാസ് അണിയേരി, ഫൈസൽ കൊട്ടേക്കാരൻ, ജോ:സെക്രട്ടറിമാർ: അജ്മൽ കുടുക്കൻ, റിയാസ് പാറപ്പുറം, ഷബീർ അലി കണിയാമ്പറ്റ, ഷാജഹാന്‍ ഇലയടത്ത്, ഓർഗനൈസിംഗ് സെക്രട്ടറി: നാസർ എം കെ, GCC കോഡിനേറ്റർ: ജമാൽ കെ,
ഉപദേശക സമിതി ചെയർമാൻ: നെല്ലോളി കുഞ്ഞമ്മദ് സാഹിബ്, കൺവീനർ: ബാബു കളത്തൊടിക. കൂടാതെ വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ ഫൈസൽ കളത്തൊടിക, നിരീക്ഷകൻ നാസർ ഈന്തൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ അസീസ് കീഴടക്കാട് സ്വാഗതവും ഗഫൂർ പാറമ്മൽ നന്ദിയും പറഞ്ഞു.