269 തൊഴിലുകളിൽക്കൂടി സ്വദേശിവല്‍ക്കരണം ഉയര്‍ത്താന്‍ സൗദി; നെഞ്ചിടിപ്പോടെ പ്രവാസികൾ

റിയാദ്: ദന്തചികിത്സ, ഫാർമസി, അക്കൗണ്ടിങ്‌, എൻജിനീയറിങ്‌ എന്നിവയുൾപ്പടെ 269 തൊഴിൽമേഖലയിൽ സ്വദേശിവൽക്കരണം ഉയർത്താൻ സൗദി അറേബ്യ. ജൂലൈ 27ന്‌ പ്രാബല്യത്തിലാകുന്ന നിയമമനുസരിച്ച്‌ ഫാർമസി തൊഴിലുകളിൽ 55 ശതമാനവും ആശുപത്രികളിലെ ഫാർമസികളിൽ 65 ശതമാനവും സൗദിപൗരരെ നിയമിക്കണം. കമ്യൂണിറ്റി ഫാർമസികളുടെയും മറ്റും സൗദിവൽക്കരണ നിരക്ക് 35 ശതമാനമായി ഉയർത്തി. മലയാളികൾ വൻതോതിൽ ജോലി ചെയ്യുന്ന മേഖലകളാണിവ.

മൂന്നോ അതിലധികമോ പേർ ജോലിചെയ്യുന്ന ദന്തചികിത്സാ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ പരിധിയിയിലാകും. ആദ്യഘട്ടത്തിൽ 45 ശതമാനവും ഒരു വർഷത്തിന്‌ ശേഷമുള്ള രണ്ടാംഘട്ടത്തിൽ 55 ശതമാനവും സ്വദേശിവൽക്കരണമാണ്‌ ലക്ഷ്യം. കൂടാതെ മിനിമം വേതനം 9,000 റിയാലായി വർധിപ്പിക്കും.

എൻജിനീയറിങ്‌ – സാങ്കേതിക ജോലികളിൽ 30 ശതമാനമാണ് സ്വദേശിവൽക്കരണം. അക്കൗണ്ടിങ്‌ മേഖലയിൽ സൗദിവൽക്കരണം ഒക്‌ടോബർ 27 മുതൽ അഞ്ച് വർഷം നീളുന്ന അഞ്ച് ഘട്ടങ്ങളിൽ. ആദ്യ ഘട്ടത്തിൽ 40 ശതമാനം. ഘട്ടംഘട്ടമായി 70 ശതമാനമായി ഉയർത്തും. മേൽപ്പറഞ്ഞവയിൽ ദന്തചികിൽസയൊഴികെ മറ്റെല്ലാ മേഖലകളിലും അഞ്ചോ അതിലധികമോ പേർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക്‌ നിയമം ബാധകം.

Leave a Reply

Your email address will not be published. Required fields are marked *