തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ഇത്തവണയും അവഗണന മാത്രമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി. ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായി
യാതൊരു ക്ഷേമ പദ്ധതിയുമില്ല.രാജ്യത്തിന് 120 ബില്യൺ യു എസ് ഡോളറിന് സമമായ വൻ തുക ഓരോ വർഷവും എത്തിക്കുന്നവരാണ് രാജ്യത്തെ പ്രവാസികൾ. പ്രവാസികളിലെ സാമ്പത്തികമായി ദുർബ്ബലാവസ്ഥയിലുള്ളവർക്ക് താങ്ങായി യാതൊന്നും കേന്ദ്ര ഗവണ്മെന്റ് ചെയ്യുന്നില്ല. കേരളത്തിലെ പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സഹായം വേണമെന്ന ദീർഘകാലമായുള്ള ആവശ്യത്തെ കേന്ദ്രം
ഇത്തവണയും തള്ളിക്കളഞ്ഞത് പ്രതിഷേധാർഹമാണ്. തുടർദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഗഫൂർ പി. ലില്ലീസ്, ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
കേന്ദ്ര ബജറ്റ് പ്രവാസിവിരുദ്ധം: കേരള പ്രവാസി സംഘം
