30 വർഷത്തെ പ്രവാസം; നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മലയാളി വിടവാങ്ങി

അബുദാബി: പ്രവാസ ജീവിതം മതിയാക്കി ഇന്നു (തിങ്കൾ) രാത്രി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

30 വർഷമായി അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊപ്പം കഴിയാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അന്ത്യം. ഭാര്യ: നദീറ. മക്കൾ: അർഫാൻ, ഫർസാന.

Leave a Reply

Your email address will not be published. Required fields are marked *