കേന്ദ്ര ബഡ്ജറ്റ് അവഗണന: കേരള പ്രവാസി സംഘം എജീസ് ഓഫീസ് മാർച്ച് നടത്തി

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടും പ്രവാസി സമൂഹത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി എജിസ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. കേരളത്തിന്റെ വികസന കുതിപ്പിന് പ്രധാന പങ്കുവഹിക്കുവാൻ കഴിയുന്ന വിഴിഞ്ഞം പദ്ധതിക്ക് ബഡ്ജറ്റിൽ യാതൊരു തുകയും വകയിരുത്തിയില്ല, മാത്രവുമല്ല മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിന്റെ പുനരധിവാസത്തിനായി യാതൊരു തുകയും വകയിരുത്തിയിരുന്നുമില്ല.

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം പ്രവാസി ക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതികൾ ആവിഷ്കരിച്ച് നടത്തുന്ന കേരള സർക്കാർ ബഡ്ജറ്റിൽ പ്രവാസി പദ്ധതികൾക്കായി 3940 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു തുകയും പ്രവാസികാര്യങ്ങൾക്കായി വകയിരുത്തിയില്ല.

ജില്ലാ ട്രഷറിയുടെ മുന്നിൽ നിന്നും മാർച്ച്‌ ആരംഭിച്ചു. തുടർന്ന് എജീസ് ഓഫീസിനു മുന്നിൽ ചേർന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി എൽ അനിൽകുമാർ, എം നാസർ പൂവച്ചൽ, ഹസീന റഫീഖ്, പാപ്പനംകോട് നാസർ തുടങ്ങിയവർ സംസാരിച്ചു. വി ജോബോയ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *