കേന്ദ്ര ബഡ്ജറ്റ് പ്രവാസികളോടുള്ള അനീതി: പ്രവാസി കോൺഗ്രസ്സ്

കൽപ്പറ്റ: രാജ്യത്തിൻ്റെ സാമ്പത്തീക നട്ടെല്ലായ പ്രവാസി സമൂഹത്തെ പരാമർശിക്കാതെയും, പരിഗണിക്കാതെയുമുള്ള കേന്ദ്ര ബഡ്ജറ്റ് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണ്. പ്രവാസി സമൂഹത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ഇടപെടൽ നടത്തണമെന്നും – തിരികെയെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നുമുള്ള വിവിധ പ്രവാസി സംഘടനകളുടെ നിരന്തര ആവശ്യവും അവഗണിച്ച നടപടി അംഗീകരിക്കാനാവാത്തതാണ്.

പ്രവാസി സമൂഹത്തോടുള്ള കടുത്ത അവഗണനയിൽ പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റിയുടെ പ്രതിഷേധ യോഗം ജില്ലാ പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി മമ്മൂട്ടി കോമ്പി ഉദ്‌ഘാടനം ചെയ്തു. പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഫെബ്രുവരി 18 ന് കലക്ട്രേറ്റ് ധർണ്ണ നടത്തുവാൻ തീരുമാനിച്ചു.

പി. സി. അസൈനാർ, സജി മണ്ടലത്തിൽ, ജലീൽ അമ്പലവയൽ, പി. വി. ആൻറണി, രാജേഷ് നമ്പിച്ചംകുടി, ശംസീർ അരണപ്പാറ, അൻവർ സാദത്ത്, ഷെമീർ മാണിക്യം, ആയിഷ പള്ളിയാൽ, റ്റി. റ്റി. സുലൈമാൻ, റഫീഖ് വൈത്തിരി, കെ. സി. കെ. തങ്ങൾ, ഷെമീർ മാളിക, റഷീദ് ബത്തേരി, പൗലോസ് ചുണ്ടേൽ, നൗഷാദ് കൽപ്പറ്റ, ആഷിക് മൂപ്പൈനാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *