അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ 2.5 കോടി ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളി. ബിഗ് ടിക്കറ്റിന്റെ 271-ാമത് സീരിസ് നറുക്കെടുപ്പിലാണ് മലയാളിയെ ഭാഗ്യം തുണച്ചത്. ഏകദേശം 59 കോടിയിലേറെ രൂപയാണ് സമ്മാനത്തുക. ഷാർജയിൽ താമസിക്കുന്ന ആഷിഖ് പടിൻഹാരത്താണ് ഇത്തവണത്തെ ഭാഗ്യശാലി. 456808 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ജനുവരി 28നാണ് ആഷിഖ് സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വൺ ഓഫർ വഴി വാങ്ങിയതായിരുന്നു ടിക്കറ്റ്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ ഒന്നു സൗജന്യമായി ലഭിക്കുകയായിരുന്നു. സൗജന്യമായി ലഭിച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസത്തെ ഗ്രാൻഡ് പ്രൈസ് വിജയി മനു ആണ് ഇത്തവണത്തെ സമ്മാനർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണയും മലയാളിയാണ് ഗ്രാൻഡ് പ്രൈസ് നേടിയത്. ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ബി.എം.ഡബ്ല്യു എം 440 ഐ സീരിസ് 27 കാറിന് യു.എ.ഇ പൗരനായ മുഹമ്മദ് അൽ സറൂണി അർഹനായി. 018134 എന്ന ടിക്കറ്റി നമ്പരിനായിരുന്നു സമ്മാനം ലഭിച്ചത്.