കേന്ദ്ര ധനകാര്യ മന്ത്രിക്ക് അമ്പതിനായിരം കത്തുകളയച്ച് കേരള പ്രവാസി സംഘത്തിന്റെ പ്രതിഷേധം

കൊല്ലം: കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്തമായ പ്രതിഷേധം പൊതുജന ശ്രദ്ധ പിടിച്ച് പറ്റി. കേന്ദ്ര ഗവൺമെന്റ് തുടർന്ന് വരുന്ന പ്രവാസി വിരുദ്ധ നിലപാടിനെതിരെ കൊല്ലം ജില്ലയിലെ അമ്പതിനായിരം പ്രവാസികൾ ധനമന്ത്രി നിർമ്മല സീതരാമന് കത്തുകൾ അയക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് നിർവഹിച്ചു.

ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും ശേഖരിച്ച കത്തുകൾ കൊല്ലം ഹെഡ് പോസ്‌റ്റോഫീസിൽ നിന്നുമാണ് കേന്ദ്രമന്ത്രിക്ക് അയച്ചത്. സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപ്പിള്ള, ജില്ലാ ട്രഷറർ സി. അജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡെസ്‌തകീർ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര, എക്സിക്യൂട്ടീവ് അംഗങ്ങളായ സുൽബത്, സന്തോഷ്‌ മനവം, മാത്യു, ഐഷാഭായി, രാജു രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *